Posts

തലക്കെട്ടുകളിൽ പെട്ടുപോകുന്ന സ്ത്രീകൾ

"അമ്മയുടെ അവിഹിതം മകളുടെ ജീവിതം തകർക്കുമ്പോൾ " കൃത്യമായി ഇതായിരുന്നോ അവർ പറഞ്ഞ തലവാചകം എന്ന് ഓർമ്മയില്ല. പക്ഷെ കാര്യം ഇത് തന്നെ ആയിരുന്നു .  അമ്മയുടെ കാമുകൻ മകളെ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് കേസ്. എന്നാൽ ഈ തലവാചകത്തിലെ പ്രതിയും കുറ്റക്കാരിയും അമ്മയാണ്. എത്രയെളുപ്പമാണ് കുറ്റം ആരുടെ മേൽ ചാർത്തണമെന്നു മീഡിയയും സമൂഹവും തീരുമാനിക്കുന്നത് .    പീഡിപ്പിച്ച പുരുഷനെക്കുറിച്ച്‌ ഈ വാർത്തയുടെ തലവാചകത്തിൽ ഒന്നും തന്നെ സൂചിപ്പിക്കുന്നില്ല. ഇവിടെ കുറ്റക്കാരി അമ്മയാണെന്നതാണ് വാർത്തയുടെ തലക്കെട്ട് നൽകുന്ന സൂചന .  അമ്മയുടെ അവിഹിതമാണ് ആ മകളുടെ ജീവിതം തകർത്തത് .  അമ്മയ്ക്കുണ്ടായ ബന്ധമാണ് ഇവിടെ പ്രശ്നം.  'അമ്മ അത്തരമൊരു ബന്ധത്തിന് മുതിർന്നില്ലായിരുന്നുവെങ്കിൽ ആ മകൾക്ക് ഇത് സംഭവിക്കില്ലായിരുന്നു .  എങ്ങനെ ഇത് ഇത്തരത്തിൽ മാത്രമായി നമുക്ക് വായിച്ചെടുക്കുവാൻ കഴിയുന്നു എന്നത് അത്ഭുതമാണ് .  അമ്മയുമായി ബന്ധം ഉണ്ടായാലും ഇല്ലെങ്കിലും കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത ആ പുരുഷൻ സമൂഹത്തിൽ തന്നെയുണ്ട് .  ഈ സാഹചര്യത്തിൽ അല്ലെങ്കിൽ മറ്റൊരു സാഹചര്യത്തിൽ അയാൾ ഇത് തന്നെ...

ഏദെൻ തോട്ടത്തിന്റെ വടക്കേ മൂലയ്ക്ക് എനിക്കൊരു ഹവ്വായുണ്ടെന്ന് പറഞ്ഞവനേ...

എനിക്ക് വേണ്ടി കറുത്ത കുപ്പായങ്ങൾ തുന്നിയവനേ, ഒഴിഞ്ഞ തോൽക്കുടങ്ങളിൽ  എന്നെയുരുക്കി നിറച്ചവനേ  "ഏദെൻ തോട്ടത്തിന്റെ വടക്കേ മൂലയ്ക്ക്  എനിക്കൊരു ഹവ്വായുണ്ടെന്ന്" പറഞ്ഞവനേ  പറുദീസാ പോലൊരു അടുക്കളത്തോട്ടത്തിൽ  മള്ബറിയുടെ വീഞ്ഞുമായി  സർപ്പം നിന്നെ കാത്തിരിക്കുമ്പോൾ  കാറും കോളുമുണ്ടാവും  എന്ന് കാലാവസ്ഥാ ഗവേഷകർ പറയുന്ന കടലുകളിൽ  നമുക്ക് വള്ളങ്ങളുണ്ടാക്കാം.  ഒരു തിര പോലും താങ്ങാനാവാതെ  കടലിന്റെ ആഴങ്ങളിൽ മെല്ലെയില്ലാതാവുമ്പോൾ  മുങ്ങി മറന്ന കപ്പലുകളിലൊന്നിൽ  ഞാൻ നിനക്കൊരു പറുദീസാ കാട്ടി തരും. ചെകിളകൾ മുളച്ചു മത്സ്യമായി രൂപാന്തരപ്പെടുന്ന ആ നേരം  മീനുകൾ ചുംബിക്കുന്നതെങ്ങനെ എന്ന്  ആദ്യമായി നമ്മളറിയും.. ചുംബനങ്ങൾ ...

എന്റെ മാത്രം ഏപ്രിൽ പൂവുകൾ

Image
പ്രീയപ്പെട്ടവനേ, ഏപ്രിൽ പൂവുകൾ കാട്ടി തന്നപ്പോൾ നിന്റെ കണ്ണുകളിൽ എന്തായിരുന്നു? എത്ര വട്ടം ചോദിച്ചിട്ടും പറയാതെ എന്റേതു മാത്രം എന്നു ഞാൻ കരുതി കനവുകളിലും കവിതകളിലും കൊണ്ടു നടന്ന ഏപ്രിൽ പൂവുകൾ നിനച്ചിരിക്കാതെ നമ്മൾ നടന്ന പൊന്തക്കാടുകളിൽ ഒന്നിൽ നിന്നും തല പൊക്കി നോക്കിയപ്പോൾ നി എന്നെയൊന്നു നോക്കി. സന്തോഷം കൊണ്ട് ഏപ്രിൽ പൂവ് എന്നു ഞാൻ പറഞ്ഞു പോയിരുന്നു. കഴിയുമെങ്കിൽ മറന്നു കളയുക.. ഏപ്രിൽ പൂവുകൾ..അവ എൻറെതാണ്.. ഓർമ്മകളിൽ സൂക്ഷിച്ചാലും മറന്നു എന്നു നടിക്കുക.. വീണ്ടും വീണ്ടും ഏപ്രിൽ പൂവുകൾ എങ്ങനെയാണ് എന്നു ചോദിക്കുക.. കഴിയുമെങ്കിൽ എന്റേതു മാത്രമായി തിരികെ നല്കുക.. പ്രീയപ്പെട്ടവനേ.... നി കണ്ടതൊരു പൂവാണ്.. എന്റെ ഏപ്രിൽ പൂവുകൾക്ക് ഉയർപ്പിനെ മണമാണ്.. 'അമ്മ വീടിന്റെ സുഗന്ധമാണ്. അമ്മ പെരുമഴയാണ്. ഇറയത്തിരുന്നു വല്യമ്മച്ചി പറയുന്ന ഉയിർപ്പ് കഥകളോർമ്മകളാണ്.. എന്റെ ഏപ്രിൽ പൂവുകൾ നീ കണ്ടുവെന്ന് ഒരിക്കലും ധരിക്കാതിരിക്കുക.. നിന്റെ നിന്റെ മാത്രം, ഏപ്രിൽ പൂവുകളുടെ കൂട്ടുകാരി..

അവളായി ജീവിക്കാൻ ആഗ്രഹിച്ചു മരിച്ചവൾ

സഖാവേ പ്രീയപ്പെട്ടവനേ, എപ്പോഴാണ് അവൾ അവളല്ലാതാവുന്നത് എന്ന് നീ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. കരോളുകൾ വന്നു പോയ ഇന്നലത്തെ രാത്രിയിൽ, പുൽക്കൂടുകളിൽ മഞ്ഞു പെയ്ത ഇന്നത്തെ രാത്രിയിൽ എല്ലാമെല്ലാം ഞാൻ നിന്നെക്കുറിച്ചു ആലോചിക്കുകയായിരുന്നു. എപ്പോഴെങ്കിലും നീയിങ്ങനെ ചിന്തിച്ചിട്ടുണ്ടാവുമോ എന്ന്. നീ അറിയുന്നണ്ടോ അങ്ങനെ ഒരു തിരിവിലാണ് പലപ്പോഴും ഞാനെന്നു.. ദാ ഇപ്പോഴും. ചിന്തകളിൽ ഒരായിരം ആശയങ്ങൾ ഉയരുമ്പോഴും ഓരോരോ തിരിവിലും അവയോരോന്നും ഉപേക്ഷിച്ചു ചുറ്റുമുള്ളവർ  ആഗ്രഹിക്കുന്ന ഇടങ്ങളിലേക്ക് ചുരുങ്ങുന്നവർ. എന്തുകൊണ്ടാണ് അങ്ങനെ എന്ന് ഒരിക്കൽ ഞാൻ ചിന്തിച്ചിരുന്നു. അന്നാണ് ബഷീറിന്റെ ആ പറച്ചിൽ കേട്ടത്. "ലോകത്തു സമാധാനം ഉണ്ടാവണമെങ്കിൽ ജാതി മത സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവര്ക്കും പരമരസികൻ വരട്ടു ചൊറി വരണം" എന്ന്. ആർക്കും ഈ വരട്ടു ചൊറി വരാത്തിടത്തോളം സമാധാനം സംരക്ഷിക്കപെടുക  പലപ്പോഴും അവളും അവനും ഉയർത്തിപ്പിടിച്ച ആശയങ്ങളേക്കാൾ സമാധാനമുണ്ടാവട്ടെ എന്ന് കരുതുമ്പോഴാണ്. എന്തിനധികം ഈ എഴുത്തു പോലും അങ്ങനെ ഒരു സമാധാനം സംരക്ഷിക്കലിൽ നിന്നും ഉരുത്തിരിഞ്ഞ തിക്കുമുട്ടൽ ഒഴിവാക്കാൻ ആണെന്ന് നീയറിയുന്നുണ്...

ചോദ്യങ്ങളവസാനിക്കുന്നയന്ന്

സുഹൃത്തേ, ദൂരെയൊരിടത്തു ഞാനൊരു നക്ഷത്രം കണ്ടു എന്ന് പറഞ്ഞയന്നാണ്‌ നീ എന്നോട് എനിക്ക് മുഴുത്ത ഭ്രാന്താണെന്ന് പറഞ്ഞത്.  ഇന്നലെ നീയെന്നോട് വീണ്ടും ചോദിച്ചു, ഇത്ര മാത്രം എന്തിനാണ് ഏപ്രിൽ പൂവുകൾ സ്നേഹിക്കുന്നതെന്ന് ? കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ നീ ചോദിച്ചു ചുവപ്പിലെന്താണിത്ര പ്രണയിക്കാനെന്ന് ? നിന്റെ ചോദ്യങ്ങളവസാനിക്കുന്നയന്ന്, ഞാൻ വീണ്ടും നിന്നെ പ്രണയിച്ചു തുടങ്ങും.

അവൾ ആമി

സഖാവിന്, ഇന്നലെ രാത്രി ഞാനൊരു സ്വപ്നം കണ്ടു. നാല് കുട്ടികൾ.  അവർ എന്നെ ആമി എന്ന് വിളിച്ചു. മാധവിക്കുട്ടിയെ തീരെ ഇഷ്ടമല്ലാത്ത നിന്റെ കുട്ടികൾ എന്നെ ആമി എന്ന് വിളിച്ചത് കുറച്ചൊന്നുമല്ല എന്നെ അത്ഭുതപ്പെടുത്തിയത്. അല്ല മാധവിക്കുട്ടിയെ ഇഷ്ടമാണെന്ന് ഒരിക്കൽ പോലും നീ എന്നോട് പറഞ്ഞിരുന്നില്ല. നിനക്കിഷ്ട്ടം സുഗതകുമാരിയുടെ വരികളോടായിരുന്നു. ആദ്യം നീ എനിക്ക് സമ്മാനിച്ച കവിതയും സുഗതകുമാരിയുടേതായിരുന്നല്ലോ.  നിനക്കോർമ്മയുണ്ടോ. നിന്റെ മനസ്സിൽ അഞ്ചു കുട്ടികൾ വേണം എന്നായിരുന്നു ആഗ്രഹം. എന്റെ ആഗ്രഹപ്രകാരം നിയത് നാലാക്കി. പേരുകൾ പോലും പരതി  . എത്ര അനായാസം നീയൊരു കുട്ടിയെ അല്ല നമ്മൾ ഒരു കുട്ടിയെ വേണ്ടന്നു വച്ചു ? ഒരു തരത്തിൽ ഭ്രൂണഹത്യ എന്ന് തന്നെ പറയാവുന്ന ഒന്ന്. ഉരുവാകും മുൻപേ മനസ്സിൽ നിന്നും വെട്ടിയെറിഞ്ഞ ഒരു ഭ്രൂണം. അതൊരു അവൾ ആയിരുന്നിരിക്കണം . അതിനാലാവാം ബാക്കിയുള്ള നാല് കുഞ്ഞുങ്ങൾ എന്നെ ആമി എന്ന് വിളിച്ചത്. അവർ ചേർന്ന് അവൾക്കിടാൻ വച്ചിരുന്ന പേരാവണം..  ഒരു പക്ഷെ നമ്മൾ വേണ്ടെന്നു വച്ചതു നിലാവിനെ വാക്കുകളിൽ നിറയ്ക്കുന്നൊരു കൊച്ചു മാലാഖയെ ആണെങ്കിലോ? വാന്ഗോഗിനേക്കാൾ അധികമായി മഞ്ഞ...

സഖാവിന്

സഖാവിന്. എന്തുറപ്പിൻമേലാണ് നീയിങ്ങനെ എന്നെ സഖാവെ എന്ന് നീട്ടി വിളിക്കുന്നത് എന്നാവും വായിച്ചു തുടങ്ങിമ്പോഴേ ഉള്ള ചിന്ത.. അല്ലായോ? മേഘങ്ങൾക്കുള്ളിൽ മഴയല്ല ഒരു കൊട്ട ചിരിയാണുള്ളതെന്നും, ആ ചിരികളത്രയും അതിഗംഭീരമായി പെയ്തിറങ്ങുമ്പോൾ നീയെന്തിനാണ് ചുവരുകൾക്കിടയിൽ ഒളിച്ചിരിക്കുന്നതെന്നും ചോദിക്കുന്നവനെ മറ്റെന്താണ് വിളിക്കുക.. പറഞ്ഞു വരുന്നതിത്രമാത്രമാണ്.. ഇവിടെ മഴയാണ്..  ഇപ്പോഴും ഈയുള്ളവൾ ജനലഴികളിൽ കൂടി മാത്രം മഴ കാണുന്നു. നിന്റെ വിയർപ്പും ഉപ്പും ഗന്ധവും  ചേർന്നൊലിച്ച മരണം പോലെയൊന്ന്.. നിലയ്ക്കാത്ത പെയ്ത്ത്..  നിന്റെ അവൾ