സഖാവിന്
സഖാവിന്.
എന്തുറപ്പിൻമേലാണ് നീയിങ്ങനെ എന്നെ സഖാവെ എന്ന് നീട്ടി വിളിക്കുന്നത് എന്നാവും വായിച്ചു തുടങ്ങിമ്പോഴേ ഉള്ള ചിന്ത.. അല്ലായോ? മേഘങ്ങൾക്കുള്ളിൽ മഴയല്ല ഒരു കൊട്ട ചിരിയാണുള്ളതെന്നും, ആ ചിരികളത്രയും അതിഗംഭീരമായി പെയ്തിറങ്ങുമ്പോൾ നീയെന്തിനാണ് ചുവരുകൾക്കിടയിൽ ഒളിച്ചിരിക്കുന്നതെന്നും ചോദിക്കുന്നവനെ മറ്റെന്താണ് വിളിക്കുക.. പറഞ്ഞു വരുന്നതിത്രമാത്രമാണ്.. ഇവിടെ മഴയാണ്..
ഇപ്പോഴും ഈയുള്ളവൾ ജനലഴികളിൽ കൂടി മാത്രം മഴ കാണുന്നു. നിന്റെ വിയർപ്പും ഉപ്പും ഗന്ധവും ചേർന്നൊലിച്ച മരണം പോലെയൊന്ന്.. നിലയ്ക്കാത്ത പെയ്ത്ത്..
നിന്റെ അവൾ
Comments
Post a Comment