ചോദ്യങ്ങളവസാനിക്കുന്നയന്ന്

സുഹൃത്തേ,
ദൂരെയൊരിടത്തു ഞാനൊരു നക്ഷത്രം കണ്ടു എന്ന് പറഞ്ഞയന്നാണ്‌ നീ എന്നോട് എനിക്ക് മുഴുത്ത ഭ്രാന്താണെന്ന് പറഞ്ഞത്.  ഇന്നലെ നീയെന്നോട് വീണ്ടും ചോദിച്ചു, ഇത്ര മാത്രം എന്തിനാണ് ഏപ്രിൽ പൂവുകൾ സ്നേഹിക്കുന്നതെന്ന് ? കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ നീ ചോദിച്ചു ചുവപ്പിലെന്താണിത്ര പ്രണയിക്കാനെന്ന് ? നിന്റെ ചോദ്യങ്ങളവസാനിക്കുന്നയന്ന്, ഞാൻ വീണ്ടും നിന്നെ പ്രണയിച്ചു തുടങ്ങും.

Comments

Popular posts from this blog

ഏദെൻ തോട്ടത്തിന്റെ വടക്കേ മൂലയ്ക്ക് എനിക്കൊരു ഹവ്വായുണ്ടെന്ന് പറഞ്ഞവനേ...

അവളായി ജീവിക്കാൻ ആഗ്രഹിച്ചു മരിച്ചവൾ