അവളായി ജീവിക്കാൻ ആഗ്രഹിച്ചു മരിച്ചവൾ
സഖാവേ പ്രീയപ്പെട്ടവനേ,
എപ്പോഴാണ് അവൾ അവളല്ലാതാവുന്നത് എന്ന് നീ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. കരോളുകൾ വന്നു പോയ ഇന്നലത്തെ രാത്രിയിൽ, പുൽക്കൂടുകളിൽ മഞ്ഞു പെയ്ത ഇന്നത്തെ രാത്രിയിൽ എല്ലാമെല്ലാം ഞാൻ നിന്നെക്കുറിച്ചു ആലോചിക്കുകയായിരുന്നു. എപ്പോഴെങ്കിലും നീയിങ്ങനെ ചിന്തിച്ചിട്ടുണ്ടാവുമോ എന്ന്.
നീ അറിയുന്നണ്ടോ അങ്ങനെ ഒരു തിരിവിലാണ് പലപ്പോഴും ഞാനെന്നു.. ദാ ഇപ്പോഴും. ചിന്തകളിൽ ഒരായിരം ആശയങ്ങൾ ഉയരുമ്പോഴും ഓരോരോ തിരിവിലും അവയോരോന്നും ഉപേക്ഷിച്ചു ചുറ്റുമുള്ളവർ ആഗ്രഹിക്കുന്ന ഇടങ്ങളിലേക്ക് ചുരുങ്ങുന്നവർ. എന്തുകൊണ്ടാണ് അങ്ങനെ എന്ന് ഒരിക്കൽ ഞാൻ ചിന്തിച്ചിരുന്നു. അന്നാണ് ബഷീറിന്റെ ആ പറച്ചിൽ കേട്ടത്. "ലോകത്തു സമാധാനം ഉണ്ടാവണമെങ്കിൽ ജാതി മത സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവര്ക്കും പരമരസികൻ വരട്ടു ചൊറി വരണം" എന്ന്.
ആർക്കും ഈ വരട്ടു ചൊറി വരാത്തിടത്തോളം സമാധാനം സംരക്ഷിക്കപെടുക പലപ്പോഴും അവളും അവനും ഉയർത്തിപ്പിടിച്ച ആശയങ്ങളേക്കാൾ സമാധാനമുണ്ടാവട്ടെ എന്ന് കരുതുമ്പോഴാണ്. എന്തിനധികം ഈ എഴുത്തു പോലും അങ്ങനെ ഒരു സമാധാനം സംരക്ഷിക്കലിൽ നിന്നും ഉരുത്തിരിഞ്ഞ തിക്കുമുട്ടൽ ഒഴിവാക്കാൻ ആണെന്ന് നീയറിയുന്നുണ്ടോ?
പ്രീയപെട്ടവനെ.... ചോദ്യങ്ങളിൽ ഈയുള്ളവൻ ശ്വാസംമുട്ടിയില്ലാതാവുമ്പോൾ "അവളായി ജീവിക്കാൻ ആഗ്രഹിച്ചു മരിച്ചവൾ" എന്ന് മാത്രമെഴുതി നീയെനിക്കൊരു കബറിടം പണിയുക.
നിന്റെ മാത്രം
അവൾ

Comments
Post a Comment