എന്റെ മാത്രം ഏപ്രിൽ പൂവുകൾ
പ്രീയപ്പെട്ടവനേ,
ഏപ്രിൽ പൂവുകൾ കാട്ടി തന്നപ്പോൾ നിന്റെ കണ്ണുകളിൽ എന്തായിരുന്നു? എത്ര വട്ടം ചോദിച്ചിട്ടും പറയാതെ എന്റേതു മാത്രം എന്നു ഞാൻ കരുതി കനവുകളിലും കവിതകളിലും കൊണ്ടു നടന്ന ഏപ്രിൽ പൂവുകൾ നിനച്ചിരിക്കാതെ നമ്മൾ നടന്ന പൊന്തക്കാടുകളിൽ ഒന്നിൽ നിന്നും തല പൊക്കി നോക്കിയപ്പോൾ നി എന്നെയൊന്നു നോക്കി. സന്തോഷം കൊണ്ട് ഏപ്രിൽ പൂവ് എന്നു ഞാൻ പറഞ്ഞു പോയിരുന്നു.
കഴിയുമെങ്കിൽ മറന്നു കളയുക..
ഏപ്രിൽ പൂവുകൾ..അവ എൻറെതാണ്..
ഓർമ്മകളിൽ സൂക്ഷിച്ചാലും മറന്നു എന്നു നടിക്കുക.. വീണ്ടും വീണ്ടും ഏപ്രിൽ പൂവുകൾ എങ്ങനെയാണ് എന്നു ചോദിക്കുക.. കഴിയുമെങ്കിൽ എന്റേതു മാത്രമായി തിരികെ നല്കുക..
പ്രീയപ്പെട്ടവനേ....
നി കണ്ടതൊരു പൂവാണ്..
എന്റെ ഏപ്രിൽ പൂവുകൾക്ക് ഉയർപ്പിനെ മണമാണ്.. 'അമ്മ വീടിന്റെ സുഗന്ധമാണ്. അമ്മ പെരുമഴയാണ്. ഇറയത്തിരുന്നു വല്യമ്മച്ചി പറയുന്ന ഉയിർപ്പ് കഥകളോർമ്മകളാണ്..
എന്റെ ഏപ്രിൽ പൂവുകൾ നീ കണ്ടുവെന്ന് ഒരിക്കലും ധരിക്കാതിരിക്കുക..
നിന്റെ
നിന്റെ മാത്രം,
ഏപ്രിൽ പൂവുകളുടെ കൂട്ടുകാരി..

സത്യങ്ങൾ ചില വാക്കുകളിൽ ഒളിപ്പിച്ച് മേൽവിലാസം ഇല്ലാതെ എഴുതുന്ന കത്തുകൾ... തുറന്ന കത്തുകളുടെ ലോകം തുടങ്ങുകയായി..
ReplyDelete:)
Delete