ചോദ്യങ്ങളവസാനിക്കുന്നയന്ന്
സുഹൃത്തേ, ദൂരെയൊരിടത്തു ഞാനൊരു നക്ഷത്രം കണ്ടു എന്ന് പറഞ്ഞയന്നാണ് നീ എന്നോട് എനിക്ക് മുഴുത്ത ഭ്രാന്താണെന്ന് പറഞ്ഞത്. ഇന്നലെ നീയെന്നോട് വീണ്ടും ചോദിച്ചു, ഇത്ര മാത്രം എന്തിനാണ് ഏപ്രിൽ പൂവുകൾ സ്നേഹിക്കുന്നതെന്ന് ? കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ നീ ചോദിച്ചു ചുവപ്പിലെന്താണിത്ര പ്രണയിക്കാനെന്ന് ? നിന്റെ ചോദ്യങ്ങളവസാനിക്കുന്നയന്ന്, ഞാൻ വീണ്ടും നിന്നെ പ്രണയിച്ചു തുടങ്ങും.